Riya Fathima (BA Multimedia 2nd semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ജനുവരി 10,11 ദിവസങ്ങളിലായി എൻഎസ്എസ് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. മലപ്പുറം ജില്ല എൻഎസ്എസ് കോഡിനേറ്റർ മുഹമ്മദ് നൗഫലിന്റെ നേതൃത്വത്തിലാണ് പരിപാടി ആരംഭിച്ചത്. നൗഫൽ പി.ടി (കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ) യുടെ സ്വാഗതപ്രസംഗത്തോടുകൂടി പരിപാടി ആരംഭിച്ചു.
ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി അവരുടെ കലാപരമായ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരം ലഭിച്ചു. ശനിയാഴ്ച രാവിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗം പ്രൊ.മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ വിവിധ വ്യായാമങ്ങൾ നടത്തുകയും എൻഎസ്എസ് വോളണ്ടിയർമാരുടെ പ്രതികരണത്തോടെ വെള്ളി വൈകിട്ട് 5 മണിക്ക് തുടങ്ങിയ പരിപാടി ശനി രാവിലെ 10 മണിക്ക് സമാപിച്ചു.