വേങ്ങര: നാഷണൽ സർവീസ് സ്കീമിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ എസ് എസ് ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. യു സൈതലവി എൻ എസ് എസ് പതാക ഉയർത്തി. തുടർന്ന് നടന്ന അസംബ്ലിയിൽ അദ്ദേഹം സന്ദേശം കൈമാറി. പ്രോഗ്രാം ഓഫിസർ സി അബ്ദുൽ ബാരി, അധ്യാപകരായ ഷഫീക് കെ പി, നാസിഫ് എം എന്നിവർ സംസാരിച്ചു. വളണ്ടിയർ സെക്രട്ടറി സൽമാനുൽ ഫാരിസ്, ലബീബ്, ജുനൈദ് അൻസാർ, ശഹീം, മുസ്ലിഹ് ഖാൻ, ഷാഹിദ്, സാബിത്ത്, സഫീദ, സഫ്ന തുടങ്ങിയവർ നേതൃത്വം നൽകി.

