വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റ് ഡിസംബർ 3 ന് അന്താരാഷ്ട്ര ഭിന്നശേഷി സൗഹൃദ ദിനം ആചരിച്ചു. യുജിസി നെറ്റ് യോഗ്യത നേടിയ കോളേജിലെ സൈക്കോളജി വിഭാഗം പൂർവ്വ വിദ്യാർഥിനി മുബഷിറ സി ടി യെ ചടങ്ങിൽ അനുമോദിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി മുബഷിറക്ക് ഉപഹാരം നൽകി. അധ്യാപകരായ ഡോ. രമിഷ് എൻ, സാബു കെ റസ്തം, എൻഎസ്എസ് വളണ്ടിയർമാരായ ഫർസാന, മുബഷിർ റിംഷാദ് എന്നിവർ സംസാരിച്ചു.
