വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ. എസ്. എസ് യൂണിറ്റും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിൽ കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ കൾച്ചറൽ ഫോറം (സുരക്ഷ)യും സംയുക്തമായി വിത്യസ്ത എയ്ഡ്സ് ദിന സന്ദേശ പരിപാടികൾ സംഘടിപ്പിച്ചു. മെഴുകുതിരി തെളിയിക്കൽ, റെഡ് റിബ്ബൺ ക്യാമ്പയിൻ, ചാർട്ട് പ്രദർശനം, സൗജന്യ HIV പരിശോധന, ബിപി ചെക്കിങ്, VDRL പരിശോധന എന്നിവ നടത്തി. പരിപാടികളിൽ എൻ. എസ്. എസ്. ഓഫീസർ ശ്രീ. ഫൈസൽ. ടി, ശ്രീ. സാബു കെ റെസ്തം, W. C. F ഓഫീസർമാരായ ശ്രീമതി. രശ്മി, രജിത, അഞ്ചുബാല, സുമിത്, ബൈജു, സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.



