ഷിഫാന ഷെറിൻ (1st BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടിമീഡിയ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട് ഫിലിം നൂലാമാലയുടെ സ്ക്രീനിംഗ് ഉദ്ഘാടനം കോളേജ് മാനേജർ സി.ടി മുനീർ നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈദലവി. സി, മൾട്ടിമീഡിയ വകുപ്പ് മേധാവി നമീർ. എം, അധ്യാപകരായ നൗഫൽ പി.ടി, നയീം. പി, എ.കെ.പി ജുനൈദ്, വാസില പി.പി, ഫിറോസ് കെ.സി, സിനിമ പിന്നണി പ്രവർത്തകരായ അശ്വന്ത് എം.പി, അഞ്ചൽ സി.ടി, അഫ്താഹ്, അദ്നാൻ, സൈനുൽ ആബിദ്, സഹീർ.പി, അജിത്, ബരീറ ബാനു, തുടങ്ങിയവർ സംസാരിച്ചു. രണ്ടാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികളാണ് ഷോർട്ഫിലിം നിർമ്മിച്ചത്. പത്ത് മണിയോടെ ഫസ്റ്റ് ഷോ ആരംഭിക്കുകയും തുടർന്ന് അഞ്ച് ഷോകൾ നടത്തുകയും ചെയ്തു.
അശ്വന്ത് എം.പി (സംവിധാനം), അഞ്ചൽ സി.ടി (കഥ), അഫ്താഹ്
(എടിറ്റർ), ബരീറ ബാനു (തിരക്കഥ), സൈനുൽ ആബിദ് (ക്യാമറ) തുടങ്ങിയ രണ്ടാം വർഷ മൾട്ടിമീഡിയ മുഴുവൻ വിദ്യാർഥികളുടെയും പ്രവർത്തന ഫലമായാണ് മികച്ച ഷോർട് ഫിലിം നിർമ്മിക്കാൻ സാധിച്ചതെന്ന് നൂലാമാലയുടെ ഗെയ്ഡ് കൂടിയായ മൾട്ടിമീഡിയ വകുപ്പ് അധ്യാപകൻ എ.കെ.പി ജുനൈദ് വോക്സ് പോപ്പ് ന്യൂസിനോട് പറഞ്ഞു. സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചത് ആശ്വന്ത്,സഹീർ, അഫ്താഹ്, അദ്നാൻ, അജിത്, അഞ്ചൽ, നിയാസ് എന്നിവരാണ്.