Reporter: Dheena fasmi, II BA Multimedia
വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ കീഴിൽ NEXPLORA 2k-20– ഇൻട്രാ ഡിപ്പാർട്മെന്റ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. ഡിപ്പാർട്മെന്റ് ഹെഡ് എം. ബിഷാറ പരിപാടിക്ക് നേതൃത്വം നൽകി. ഫിലിം റിവ്യൂ റൈറ്റിങ്, പോയം പെയിന്റിംഗ്, പോയം ട്രാൻസ്ലേഷൻ, വെർബ് ഗെയിം, സ്പെല്ലിങ് ബീ തുടങ്ങിയ മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി നടന്നത്. ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി ഫൈറൂസയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സജ്ജീവമായി പരിപാടിയിൽ പങ്കെടുത്തു.





