വേങ്ങര: ന്യൂ ഇയർ ആഘോഷം കാളികാവ് ഹിമ കെയർ ഹോമിൽ വെച്ച് നടത്തി മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസിലെ സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ. കോളേജ് മാനേജർ സി.ടി മുനീർ, പ്രിൻസിപ്പൽ ഡോ: യു. സൈതലവി എന്നിവർ ചേർന്ന് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഒരു ദിവസത്തെ ഭക്ഷണവും മറ്റു ആവശ്യ സാധനങ്ങളും ഹിമ കെയർ ഹോമിലേക്ക് നൽകുകയും അന്തേവാസികൾക്കൊപ്പം വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. സൈക്കോളജി വിഭാഗം അധ്യാപകരായ അർഷദ്, ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് കോളേജിലെ സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ ചിറക് എന്ന പേരിൽ കാളികാവ് ഹിമ കെയർ വൃദ്ധസദനത്തിലെ ആളുകളുമായി സമയം ചെലവഴിക്കുകയും വിവിധ വിജ്ഞാന പരിപാടികൾ നടത്തുകയും ചെയ്തത്.
