ഫാത്തിമ റിഫ പി.പി (BA Multimedia 3rd semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഓഗസ്റ്റ് 7 ന് കോളേജിൽ വെച്ച് ന്യൂസ് പ്രൊഡക്ഷൻ ശില്പശാല സംഘടിപ്പിച്ചു.
മൾട്ടിമീഡിയ രണ്ടാം വർഷ വിദ്യാർത്ഥികളായ എം.പി റിദ, കെ.ദിൽഷാന, പി.പി ഫാത്തിമ റിഫ എന്നിവർ ശിൽപ്പശാലയിൽ മാർഗനിർദ്ദേശങ്ങൾ നൽകി. വാർത്തകൾ എങ്ങനെ കൃത്യമായി തയ്യാറാക്കാം, ന്യൂസിന്റെ ഘടന, ഭാഷ, അവതരണം, എഡിറ്റിംഗ്, ഡീസൈനിങ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയം നൽകുന്നതായിരുന്നു ശില്പശാല.
പത്രവാർത്തയുടെ ആമുഖം മുതൽ വരികൾ വരെ എങ്ങനെ രൂപപ്പെടുത്താം,വാർത്തയുടെ പ്രാധാന്യം എങ്ങനെ തിരിച്ചറിയാം, ആകർഷകമായ തലക്കെട്ട് എങ്ങനെ ഒരുക്കണം, വാർത്ത തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ മേഖലകളിൽ വിശദമായ പരിശീലനം നൽകി. വാർത്തയുടെ വിശ്വാസത, പ്രാധാന്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ എങ്ങനെ ക്രമീകരിക്കാമെന്നും വിദ്യാർത്ഥികൾക്കായി ഇവർ നിർദ്ദേശിച്ചു.



