വേങ്ങര: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എല്ലാ ഡിപ്പാർട്മെന്റുകളിലും വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പുതുവത്സരദിനത്തിൽ ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയാണ് ആഘോഷ പരിപാടികൾ നടന്നത്. എല്ലാ ഡിപ്പാർട്മെന്റുകളിലെയും മൂന്ന് ബാച്ചുകളിലെയും വിദ്യാർഥികൾ കേക്ക് മുറിച്ചും പുതുവത്സരാശംസകൾ കൈമാറിയും ആഘോഷത്തിൽ പങ്കുചേർന്നു. പരിപാടിയോടനുബന്ധിച്ച് കോളേജ് യൂണിയൻ 2020 ലെ ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി.


