മലബാർ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ പുതുവത്സരദിനത്തിൽ തവനൂർ മനസിക വൈകല്യ കേന്ദ്രം സന്ദർശിച്ചു . കൈ നിറയെ സമ്മാനങ്ങളും മധുരവുമായിട്ടാണ് വിദ്യാർത്ഥികൾ അന്തേവാസികളുടെ മനം കവർന്നത് . പാട്ടും ആട്ടവുമായി രോഗികൾക്കൊപ്പം ചിലവഴിച്ചു .ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ സ്നേഹോപഹരമായി പുതിയ ഇൻവെക്ടർ വാഗ്ദാനം നൽകുകയും ചെയ്തു. സംഗമത്തിന് ഡിപ്പാർട്ട്മെന്റ് മേധാവി ബിഷാറ എം, അദ്ധ്യാപകരായ അബ്ദുൽ ബാരി, ഷഫീഖ്, ജാബിർ, ജുസൈന മർജാൻ, അസോസിയേഷൻ സെക്രട്ടറി നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.
