ഹർഷിദ. കെ. ടി (1st Sem BA multimedia)
വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്റ്റുഡന്റ്സ് യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നവംബർ 15 ന് കോളജിലെ മുഖ്യ ബ്ലോക്കിൽ നടത്തി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെയാണ് ചടങ്ങ് നടന്നത്.
കോളേജ്അ പ്രിൻസിപ്പൽ പ്രൊ.ഡോ.സി സൈതലവി അധ്യക്ഷത വഹിച്ചു. തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ നിഹാദ് ഉസ്മാന് പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കോളജിന്റെ വളർച്ചക്കും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും യൂണിയൻ ഒരു മാതൃകയായിരിക്കണമെന്ന് പ്രിൻസിപ്പൽ ആശംസിച്ചു.
തുടർന്ന് ചെയർമാൻ നിഹാദ് ഉസ്മാൻ മറ്റു മെമ്പർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ വിവിധ അക്കാദമിക്, കലാ, സാമൂഹിക മേഖലയിലേക്കുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. വിദ്യാർത്ഥി സമൂഹത്തിന്റെ ആവേശപൂർണ്ണമായ പങ്കാളിത്തം ചടങ്ങിനെ കൂടുതൽ സജീവമാക്കി.
ചടങ്ങിന്റെ അവസാന ഘട്ടത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. ലിയാവുദ്ധീൻ വാഫിയും സഹ തെരഞ്ഞെടുപ്പ് ഓഫീസർ ഫസലുറഹ്മാനും ചടങ്ങിൽ പങ്കെടുത്ത് എല്ലാവർക്കും ആശംസകൾ അറിയിച്ചു. ചെയർമാൻ നിഹാദ് നന്ദി രേഖപെടുത്തി. പുതിയ യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ച് കോളജ് സമൂഹം വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്.




