News

ദുരന്ത നിവാരണ പരിശീലനത്തിനായി മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ സന്ദർശിച്ച് എൻസിസി യൂണിറ്റ്

ഫാത്തിമ മിർഫാ എം കെ (1st Sem 1 BA Multimedia )

വേങ്ങര: ദുരന്തനിവാരണ പരിശീലന പരിപാടിയുടെ ഭാഗമായി ഒക്ടോബർ 17ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻസിസി യൂണിറ്റ് മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു.

സ്റ്റേഷൻ ഓഫീസർ സലിം, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബിൻ എന്നിവർ ചേർന്നാണ് പരിശീലനം നൽകിയത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, അടിയന്തര രക്ഷാപ്രവർത്തന രീതികൾ, പ്രഥമ ശുശ്രൂഷ മാർഗ്ഗങ്ങൾ, തീ അണക്കുന്നതിനുള്ള വിദ്യകൾ, എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി. പരിശീലന പരിപാടിയിൽ തീപിടുത്തം, പ്രളയം തുടങ്ങിയ സാഹചര്യങ്ങളിൽ സ്വയം രക്ഷയും മറ്റുള്ളവരെ സഹായിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ നൽകി. സി.പി.ആർ നൽകുന്നതിനെക്കുറിച്ചും അഗ്നിശമന ഉപകരണങ്ങളും സുരക്ഷ ഉപകരണങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ച് വിശദമായ ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും നടന്നു.
അഗ്നി രക്ഷാ സേനാംഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിശീലനം. എൻ.സി.സി കേഡറ്റുകളെ ദുരന്തനിവാരണ രംഗത്ത് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്.

ദുരന്തനിവാരണ രംഗത്തെ അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ ഈ പരിപാടി ഉപകാരപ്പെട്ടു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ഡോ.സാബു കെ രസ്തം പരിശീലനത്തിന് നേതൃത്വം നൽകി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *