News

റാഫ്, എൻസിസി, എൻഎസ്എസ് ചേർന്ന് റോഡ് സുരക്ഷയും മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു.

റിദ എം പി BA Multimedia (Third Semester)

വേങ്ങര: റോഡ് സുരക്ഷയും മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ജില്ലാ ഭരണകൂടം, എൻസിസി ,എൻഎസ്എസ് , റാഫ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ച് ജൂൺ ഒമ്പതിന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന വീഡിയോ പ്രദർശനം വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. എൻസിസി, എൻഎസ്എസ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

പരിപാടിയുടെ സ്വാഗതം റാഫ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ജയൻ നിർവഹിച്ചു. റാഫ് ജില്ലാ പ്രസിഡണ്ട് പാലോളി അബ്ദുറഹ്മാൻ അധ്യക്ഷനായി. ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മുഹമ്മദ് ലിയാഉദ്ദീൻ നിർവഹിച്ചു.

റാഫ് സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. അബ്ദു മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ആർ. വിജയൻ (ലുലു ബഡ്സ് ഹെഡ്), കെ.ടി.എ. സമദ് (MTN മീഡിയ പാർട്ണർ) ആശംസകൾ അറിയിച്ചു.
നന്ദിപ്രഭാഷണം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നൗഫൽ പി.ടി. നിർവഹിച്ചു.

യുവതലമുറക്ക് റോഡുകളില്‍ സുരക്ഷിതമായി ഇടപെടാനും, മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രചോദനം നല്‍കിയ ബോധവത്കരണ പരിപാടി കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *