Fathima Rifa PP (BA Multimedia 2nd semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ജനുവരി 22 ന് “സഡക് സുരക്ഷാ,ജീവൻ രക്ഷാ” എന്ന റോഡ് സുരക്ഷ ബോധവൽക്കരണ കാമ്പയിൻ വേങ്ങര ടൗണിൽ വെച്ച് സംഘടിപ്പിച്ചു. എ.എൻ.ഒ, ലഫ്റ്റനൻ്റ് ഡോ. സാബു കെ. റെസ്തത്തിൻ്റെ നേതൃത്വത്തിൽ വേങ്ങര പോലീസിൻ്റെ സഹകരണത്തോടെയാണ് ക്യാംപയിൻ നടത്തിയത്.
ട്രാഫിക് നിയമങ്ങളെ കുറിച്ചും സുരക്ഷിതമായ ഡ്രൈവിംഗ് രീതികളെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ക്യാംപയിനിൻ്റെ പ്രധാന ലക്ഷ്യം. വേങ്ങര ബസ് സ്റ്റാൻഡിൽ വെച്ച് ദേശീയ കേഡറ്റ് സേനയുടെ മിമിക്സ് അവതരണവും റോഡ് സുരക്ഷയുടെ പ്രാധാന്യവും ഫലപ്രദമായി അവതരിപ്പിച്ചു. കേഡറ്റുകൾ റോഡ് സൈൻബോർഡുകൾ വൃത്തിയാക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു.
പതിനൊന്ന് ശതമാനം വരുന്ന ലോകമെമ്പാടുമുള്ള റോഡപകട മരണങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളതിനാൽ റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുമായി ഈ സംരംഭം യോജിക്കുന്നു