റിദ എം.പി (2nd semester BA multimedia)
വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വ ബോധവൽക്കരണത്തിന്റെയും പ്രാധാന്യം അടയാളപ്പെടുത്തികൊണ്ട് ഭൂമിത്ര സേന ക്ലബ്ബുമായി ചേർന്ന് നാഷണൽ കേഡറ്റ് കോർപ്സ് സംഘടിപ്പിച്ച സ്വച്ഛത അഭിയാൻ ശുചീകരണ കാമ്പയിൻ ക്യാമ്പസിൽ സംഘടിപ്പിച്ചു.
എൻസിസി ഓഫീസർ (എ.എൻ.ഒ, ലഫ്റ്റനൻ്റ് ഡോ.സാബു.കെ. റെസ്തം), ഭൂമിത്രസേന ക്ലബ്ബ് കോർഡിനേറ്റർ റാഷിദ ഫർസത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഇന്ത്യയെ വൃത്തിയുള്ളതും ആരോഗ്യകരവുമായ രാഷ്ട്രമാക്കാൻ ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരിപാടി. ശുചീകരണ പ്രവർത്തനത്തിൽ എൻ.സി.സി ഓഫീസേഴ്സും ഭൂമിത്രസേന ക്ലബ് അംഗങ്ങളും ചേർന്ന് മുപ്പത്തി അഞ്ചിലധികം വിദ്യാർത്ഥികൾ കോളേജ് പരിസരം ശുചിയാക്കി. പരിപാടിയുടെ വിജയത്തിന് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം മൂലമാണെന്ന് ഭൂമിത്രസേന കോർഡിനേറ്റർ റാഷിദ ഫർസത്ത് വോക്സ് പോപ്പ് ന്യൂസിനോട് പറഞ്ഞു. എൻസിസി ഓഫീസർ എഎൻഒ , ലഫ്റ്റനൻ്റ് ഡോ. സാബു.കെ.റെസ്തം കഠിനാധ്വാനത്തെ പ്രശംസിക്കുകയും പരിസ്ഥിതിക്ക് വേണ്ടിയുള്ള ഈ സംരംഭം മാതൃകാപരമാണെന്നും വിലയിരുത്തുകയും ചെയ്തു.
വിദ്യാർത്ഥികളുടെ ഒരുമയും സമൂഹത്തിനു നൽകിയ ഈ സന്ദേശവും ക്യാമ്പസിനും പരിസ്ഥിതിക്കും പുതിയ ഭാവം സൃഷ്ടിച്ചു