വേങ്ങര: ലെഫ്റ്റനന്റ് പദവി ലഭിച്ച മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കൊമേഴ്സ് വിഭാഗം അധ്യാപകൻ ഡോ. സാബു കെ. റെസ്തത്തിനെ എൻസിസി യൂണിറ്റ് ആദരിച്ചു. മഹാരാഷ്ട്രയിലെ കാംപ്റ്റിയിലുള്ള എൻ.സി.സി ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ പ്രീ-കമ്മീഷൻ പരിശീലനം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങിനു പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മുഹമ്മദ് ലിയാഉദ്ദീൻ വാഫി അധ്യക്ഷനായി. ചടങ്ങ് പി.ടി.എ അംഗം അലി മേലേതിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അബ്ദുൽ ബാരി സി, ഡോ. രെമിഷ്.എൻ, ഫൈസൽ ടി, അബ്ദുറഹിമാൻ കറുത്തേടത്ത്, നൗഫൽ മമ്പീതി, അനഘ പി എന്നിവർ സംബന്ധിച്ചു
Related Articles
ഇന്റർകോളേജിയറ്റ് സ്റ്റാഫ് ബാഡ്മിന്റൺ ടൂർണമെന്റ് പുരുഷ വിഭാഗം വേങ്ങര മലബാർ കോളേജ് ചാമ്പ്യൻമാർ
Views: 94 മഞ്ചേരി: കൊരമ്പയിൽ അഹമ്മദ് ഹാജി യൂണിറ്റി വുമൺസ് കോളേജ് സംഘടിപ്പിച്ച ഡോ. ടി എം ഷൗക്കത്തലി മെമ്മോറിയൽ ഇന്റർകോളേജിയേറ്റ് സ്റ്റാഫ് ബാഡ്മിന്റൺ ടൂർണമെന്റ് പുരുഷ വിഭാഗത്തിൽ വേങ്ങര മലബാർ കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ അരീക്കോട് സുല്ലമുസ്സലാം കോളേജിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. മുഹമ്മദ് അലി ടി, ഷഫീഖ് കെപി, മൻസൂർ കെസി, ഷമീം അക്തർ കെ, പർവീസ് പി, ഷബീർ കെ കെ എന്നിവരാണ് മലബാർ കോളേജിന് വേണ്ടി കളത്തിലിറങ്ങിയത്. മത്സരത്തിൽ ഷഫീക്കും […]
ആംമഡ് ഫോഴ്സ് ഫ്ലാഗ് ദിനാചരണം സംഘടിപ്പിച്ചു
Views: 189 മുഹമ്മദ് മിദ്ലാജ് യു.കെ (1st sem Ba Mulitimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.സി.സി യുണിറ്റും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ആംമ്ഡ് ഫോഴ്സ് ദിനം ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മുൻ ആർമി ഉദ്യോഗസ്ഥൻ അബ്ദുൽ കരീമിനെ ആദരിച്ചു. എൻ.എസ്.എസ് മേധാവി ഫൈസൽ.ടി പരിപാടിയുടെ അധ്യക്ഷത നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ.സി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പട്ടാളക്കാർ അവരുടെ ജീവിതത്തിൽ അനുഭവിച്ചു വരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും […]
കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ശിൽപശാലയ്ക്ക് തുടക്കമായി
Views: 327 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് വിഭാഗം കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ശിൽപശാലയ്ക്ക് തുടക്കമായി. “ഇന്റർനെറ്റ് ഓഫ് തിങ്സ് ത്രൂ ആർഡിനോ ആൻഡ് റാസ്പ്ബെറി പൈ ” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ശിൽപശാല കോളേജ് മാനേജർ ശ്രീ. സി. ടി മുനീർ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് വിഭാഗം തലവൻ ശ്രീ. ഷബീർ ടി. കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ശ്രീമതി. ബിഷാറ […]