Reporter: Fathima Mousoofa, II BA Multimedia
വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ എൻ.എസ് എസ് യൂണിറ്റിന്റെയും മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നുദിവസം നീണ്ടുനിന്ന ദേശീയ സെമിനാർ സമാപിച്ചു.’റിതം ഓഫ് നാച്വർ’ എന്നതായിരുന്നു സമാപനദിവസത്തെ മുഖ്യ വിഷയം. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. നജൂം.എ വിഷയാവതരണം നടത്തി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ഗവേഷക വിദ്യാർത്ഥികളും പങ്കെടുത്ത സെമിനാറിൽ മൂന്നു ദിനങ്ങളിലായി നാല്പതിലധികം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന സമാപന ചടങ്ങിൽ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി അബ്ദു റഹ്മാൻ കറുത്തേടത്ത് സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.യു സൈതലവി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മന്റ് കമ്മറ്റി സെക്രട്ടറി ശ്രീ. സൈദു പുല്ലാണി സമാപന സമ്മേളനം ഉൽഘാടനം ചെയ്തു.കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ റിസെർച്ച് ഓഫീസർ ഡോ. ഷഫീഖ്.വി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് കൌൺസിൽ സെക്രട്ടറി അഷ്കർ അലി , എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ സി.അബ്ദുൽ ബാരി, അധ്യാപകരായ നൗഷാദ് കെ കെ , മുഹമ്മദ് റോഷിഫ് യു , ഡോ. ധന്യ ബാബു , ബിഷാറ എം , ഷബീർ തിരുവാക്കളത്തിൽ , ഫൈസൽ ടി , ബി ബി എ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയവർ പ്രസംഗിച്ചു.