ഫാത്തിമ റിഫ പി.പി (2nd semester BA Multimedia)
വേങ്ങര: നാക്ക് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്. സെമിനാർ ഹാളിൽ വെച്ച് ജനുവരി പത്തിന് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോളേജ് മാനേജർ സി.ടി മുനീർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈതലവി അധ്യക്ഷത വഹിച്ചു. ബിഷറ എം (ഐ.ക്യു.എ.സി കോഡിനേറ്റർ) ശിൽപശാലയുടെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു.
കോളേജിന്റെ വികസനത്തിനായി പുതിയ ആശയങ്ങൾ സജ്ജീകരിക്കുന്നതിനും വിപുലമായ വികസനങ്ങൾ കൊണ്ടുവരുന്നതിനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി കോളേജിലെ മുഴുവൻ സ്റ്റാഫുകളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടി സംഘടുപ്പിച്ചത്. ലൈബ്രറികളും ലാബുകളും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും, വിശാലമായ എക്കോ ഫ്രണ്ട്‌ലി ക്യാമ്പസ് ഇങ്ങനെ അനവധി സൗകര്യങ്ങൾ മലബാർ കോളേജിന്റെ പുതിയ വികസനത്തിൽ ചർച്ചയായി. അക്കാദമിക് ഡെവലപ്മെൻ്റ് ഉയർന്ന നിലവാരത്തിലേക്ക് വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റും വർധിപ്പിക്കലാണ് ഇതിൻ്റെ ലക്ഷ്യം. മാനേജ്മെൻറ് ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങൾ സി.ടി മുനീർ അവതരിപ്പിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി നൗഷാദ് കെ.കെ തുടങ്ങിയവർ സംസാരിച്ചു. കോളേജ് മാനേജ്മെന്റ് ഭാരവാഹികളായ കെ.കെ മൻസൂർ കോയ തങ്ങൾ, സൈതു പുല്ലാണി, ആവയിൽ ഉമ്മർ ഹാജി, മജീദ് മണ്ണിശേരി തുടങ്ങിയവർ പങ്കെടുത്ത രണ്ടാമത്തെ സെഷനിൽ സജീവമായ ചർച്ചകളുടെ പ്ലാനുകൾ നടപ്പിലാക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വോക്സ് പോപ്പ് ന്യൂസിനോട് പറഞ്ഞു.