വേങ്ങര: ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ തലങ്ങളെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഗീത ശില്പശാല സംഘടിപ്പിച്ചു. പുല്ലാംകുഴൽ സംഗീതജ്ഞനായ രാജേഷ് രാമപുരം നേതൃത്വം നൽകിയ ശില്പശാലയിൽ കീബോർഡിസ്റ്റ് റിഥുൻ തബലിസ്റ്റ് മിഥുൻ എന്നിവർ പങ്കെടുത്തു. പരിപടിയുടെ ഔപചാരിക ഉദ്ഘാടനം കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരി നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിക് ക്ലബ് കോർഡിനേറ്റർ നിതിൻ എം സ്വാഗതവും പി ടി എ സെക്രട്ടറി അബ്ദുറഹ്മാൻ കറുത്തേടത്ത് ആശംസയും നേർന്നു. പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം ഇരുപതോളം പേർ പങ്കെടുത്തു.

