Fathima Rifa PP (BA Multimedia 2nd semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥികൾ ജനുവരി ഇരുപതിന് കോഴിക്കുടുള്ള വിവിധ മുഖ്യധാര മാധ്യമ സ്ഥാപനങ്ങളിലേക്ക് പഠനയാത്ര നടത്തി. രാവിലെ കോളേജിൽ നിന്നും പുറപ്പെട്ട യാത്രയിൽ കേരളത്തിലെ മുഖ്യ ടെലിവിഷനുകളിൽ ഒന്നായ മീഡിയ വൺ, കേരളത്തിലെ നമ്പർ വൺ പത്രമായ മനോരമ, കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് എഫ്.എം സ്റ്റേഷനായ റേഡിയോ മാംഗോ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ സന്ദർശിച്ചു.
വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം, അവയുടെ ഉപയോഗം, നിർമാണ പ്രക്രിയകൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ വിദ്യാർഥികൾക്ക് പകർന്ന് നൽകലാണ് പഠനയാത്രയുടെ പ്രധാന ലക്ഷ്യം. മീഡിയ വൺ സന്ദർഷനത്തോടെ യാത്രക്ക് തുടക്കം കുറിച്ചു. മാധ്യമ മേഖലയിലെ വിദഗ്ധരുമായി നേരിട്ട് സംസാരിക്കുന്നതോടൊപ്പം മാധ്യമങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കുകയും ചെയ്തു.
ടെലിവിഷൻ പ്രോഗ്രാം നിർമ്മാണം, എഫ്.എം സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ, പത്രത്തിന്റെ ലേഔട്ട് ഡിസൈനുകൾ, പ്രിന്റിംഗ് വർക്കുകൾ എന്നിവ വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ടു മനസ്സിലാകാനായത് വലിയ നേട്ടമായി. അധ്യാപകരായ എം. നമീർ, എ.കെ.പി ജുനൈദ് (മൾട്ടിമീഡിയ), കെ.സി ഫിറോസ് (ജേർണലിസം),
രേഷ്മ (ഇലക്ട്രോണിക്സ്) എന്നിവർ യാത്രയെ അനുഗമിച്ചു