ഷഹ്‌ന ഷെറിൻ ടി.പി (1st sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ഭൂമിത്രസേന ക്ലബ്ബിന് കീഴിൽ മിസ്റ്റർ പെർഫെക്ട് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഒന്നാം വർഷ ബി. എസ്.സി ഇലക്ട്രോണിക്സിലെ ഉമർ സഫ്‌വാൻ മിസ്റ്റർ പെർഫെക്ട് 2.0 ആയി തിരഞ്ഞെടുക്കപ്പെട്ടു. ബി.സി.എ വകുപ്പിലെ മിൻഹാൻ സി.കെയാണ് ഫസ്റ്റ് റണ്ണർ അപ്പ്. ഐക്യു ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ്, പെഷ്യന്റ് ടെസ്റ്റ്, ടാലെന്റ്റ് ടെസ്റ്റ്, എന്നീ നാല് റൗണ്ടുകളിലൂടെയാണ് മിസ്റ്റർ പെർഫെക്ടിനെ തെരഞ്ഞെടുത്തത്. അധ്യാപരായ മുഹമ്മദ് അലി, നവാൽ മുഹമ്മദ്, ആഷിഖ് എന്നിവർ വിധികർത്താക്കളായി. പ്രോഗ്രാം കോർഡിനേറ്റർ റാഷിദ ഫർസത്ത്, രണ്ടാം വർഷ ബികോം ടി.ടി വിദ്യാർത്ഥി മുഹമ്മദ് ഷാദിൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. യുവജനങ്ങൾക്ക് പ്രസക്തമായ രീതിയിൽ പ്രകൃതിയും മനുഷ്യരും തമ്മിൽ ഒരു ബന്ധം സൃഷ്ടിക്കുകയാണ് ക്ലബ് ലക്ഷ്യമിടുന്നത്