News

ലോക്സഭാ നടപടിക്രമങ്ങളുടെ പ്രതീതിയോടെ മലബാർ കോളേജിൽ മോഡൽ പാർലമെന്റ്

Reporter : Safeeda C
III BA Multimedia

വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ മോഡൽ പാർലമെന്റ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേർസിന്റെ സാമ്പത്തിക സഹായത്തോടെയാണ് മോഡൽ പാർലമെന്റിന്റെ പ്രവർത്തനം.
വിദ്യാർത്ഥികളിൽ പാർലമെന്റ് നടപടിക്രമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പരിപാടി വേങ്ങര നിയോജക മണ്ഡലം എം എൽ എ കെ എൻ എ ഖാദർ മോഡൽ പാർലമെന്റ് ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. യൂ സൈതലവി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, ടി അസ്കറലി എന്നിവർ സംസാരിച്ചു. മോഡൽ പാർലമെന്റ് കോ ഓർഡിനേറ്റർ കെസി ഫിറോസ് പരിപാടിക്ക് നേതൃത്വം നൽകി.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *