News

പഠനത്തോടൊപ്പം നൈപുണ്യ വികാസത്തിനും പ്രാമുഖ്യം നൽകണം: വിപിൻ അക്‌ബർ

വേങ്ങര: പുതിയ കാലത്തെ തൊഴിൽരംഗത്തെ വെല്ലുവിളികൾ നേരിടാൻ പഠനത്തോടൊപ്പം ‌സ്കിൽ ഡെവലപ്മെന്റിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ജർമനിയിലെ സ്കാഫെലെർ ടെക്നോളജീസിൽ പ്രോഡക്റ്റ് ഡെവലപ്മെന്റ് വിഭാഗം സ്പെഷ്യലിസ്റ്റായ ശ്രീ. വിപിൻ അക്‌ബർ അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ചുവരുന്ന “മീറ്റ് ദി എക്സ്പെർട്” പരിപാടിയുടെ മൂന്നാം എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. രേഷ്മ എം അദ്ധ്യക്ഷത വഹിച്ച ഗൂഗിൾ മീറ്റ് പ്രോഗ്രാം വകുപ്പു തലവൻ ശ്രീ. ഷബീർ ടി.കെ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് വ്യവസായ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന പരിപാടിയാണ് “മീറ്റ് ദി എക്സ്പെർട്”. വിദ്യാർത്ഥികളുടെ സംശയനിവാരണത്തിനായി തുടർന്ന് നടന്ന സെഷന് അധ്യാപികമാരായ ശ്രീമതി.ഷബീബ പി, ശ്രീമതി. ജംഷിദ കെ, വിദ്യാർത്ഥികളായ മുഹമ്മദ് ഷാഫി കെ.പി, ഫാത്തിമ ലബീബ സി, സയ്യിദ റാഷിദ , മുഷ്താഖ് എന്നിവർ നേതൃത്വം നൽകി.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *