വേങ്ങര: ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വേങ്ങര മലബാർ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘മീറ്റ് ദ എക്സ്പേർട്ട് ‘ പ്രോഗ്രാം പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയുടെ അദ്ധ്യക്ഷതയിൽ മാനേജർ ശ്രീ. അബ്ദുൽ മജീദ് എം ഉദ്ഘാടനം ചെയ്തു. ‘ഗൂഗിൾ മീറ്റ്’ പ്ലാറ്റ്ഫോമിലൂടെ നടന്ന ആദ്യ പരിപാടിയിൽ സ്വീഡനിലെ ‘വോൾവോ കാർ’ കമ്പനിയിൽ സിസ്റ്റം ഡിസൈനർ ആയി പ്രവർത്തിക്കുന്ന മലയാളിയായ ശ്രീ. ഷാനിഷ് പി വിദ്യാർത്ഥികളുമായി സംവദിച്ചു. ഇലക്ട്രോണിക്സ് മേഖലയിലെ ഇന്നത്തെ സാധ്യതകളെ പറ്റി വിശദമായി സംസാരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. വകുപ്പ് മേധാവി ശ്രീ. ഷബീർ ടി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ മൂന്നാംവർഷ ക്ലാസ് ട്യൂട്ടർ ശ്രിമതി. ഷബീബ പി നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകരായ ശ്രിമതി. രേഷ്മ എം, ശ്രീ. ഇസ്ഹാഖ് അഹമ്മദ് എ,മൂന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ഷാഫി കെ.പി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Related Articles
ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ് എന്ന ശീർഷകത്തിൽ എൻ സി സി ഉപന്യാസ മത്സരം സംഘടിപ്പിച്ചു
Views: 139 റുഷ്ദ തഹ്സീൻ പി.സി (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ സി സി കേഡറ്റുകൾ ഡിസംബർ 13 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് “ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ്” എന്ന ശീർഷകത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. എൻ സി സി മേധാവി സാബു കെ.രസ്തം, സർജന്റ് അനഘ അഭിനവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നമ്മുടെ ജീവിതത്തിൽ ധ്യാന്യത്തിനുള്ള പങ്കിനെക്കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു.
‘റെസ്ഫെബർ’ കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി ബികോം ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റ്
Views: 10 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബികോം ടി ടി വിഭാഗം കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. “റെസ്ഫെബർ” എന്ന പേരിൽ നടത്തിയ പരിപാടിയിൽ മുഖ്യ അതിഥി , മുഹമ്മദ് ഹാരിസ്എം ജി യൂണിവേഴ്സിറ്റി, ട്രാവൽ ആൻഡ് ടൂറിസം പിഎച്ച്ഡി സ്കോളർ വിദ്യാർത്ഥികളുമായി സംവദിച്ചു. ട്രാവൽ ആൻഡ് ടൂറിസം കോഴ്സിന്റെ സാധ്യതകളും ഭാവിയും അദ്ദേഹം വിശദീകരിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്റ് അധ്യാപിക റാഷിദ ഫർസത്ത് സ്വാഗതം […]
എൻ.സി.സി കേഡറ്റുകൾ മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്റ്റേഷൻ സന്ദർശിച്ചു
Views: 177 മലപ്പുറം: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.സി.സി കേഡറ്റുകൾ സിലബസ് പ്രകാരമുള്ള ദുരന്തനിവാരണ സെഷന്റെ ഭാഗമായി മലപ്പുറം മുണ്ടുപറമ്പിലെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലീം ഇ.കെ ഉദ്ഘാടനം ചെയ്തു. സി.പി.ആർ, ഷോക്ക്, പ്രഥമശുശ്രൂഷ, രക്ഷാപ്രവർത്തനങ്ങൾ, എമർജൻസി മെഡിക്കൽ സേവനങ്ങൾ, അപകടകരമായ വസ്തുക്കൾ, അഗ്നിബാധ തടയൽ തുടങ്ങിയ രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന് ഫയർമാൻമാരായ സുധീഷ്, വിപിൻ എന്നിവർ സ്റ്റുഡന്റസ് കേഡറ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകി കൂടാതെ ഗ്യാസ് ചോർച്ച തടയുന്നതിനുള്ള […]