വേങ്ങര: കോവിഡ്-19 പ്രവാസ ലോകത്ത് ഭയാനകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ നാട്ടിൽ എത്തിക്കുമ്പോൾ ക്വാറൻറീൻ സൗകര്യമൊരുക്കി വിട്ടു നൽകാൻ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും നാഷനൽ പബ്ലിക്ക് സ്കൂളും തയ്യാറാണെന്ന് സ്ഥാപന ഭാരവാഹികൾ അറിയിച്ചു. മലബാർ എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളും സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും നിർദേശിക്കുന്ന രീതിയിൽ വിട്ടു കൊടുക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും തയ്യാറാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. നാടിന്റെ വികസനത്തിന് എന്നും മുന്നിൽ നിൽക്കുന്ന പ്രവാസികളെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സയ്യിദ് മൻസൂർ തങ്ങൾ, സെക്രട്ടറി സൈത് പുല്ലാണി, മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, സ്ഥാപന മേധാവികളായ ഡോ. യു. സൈതലവി, ഫസലുറഹ്മാൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Related Articles
മലബാറിൽ ഫ്രോസ്റ്റ് ഫെയർ എന്ന പേരിൽ ഫുഡ് ഫെസ്റ്റ് നടത്തി
Views: 190 ഫാത്തിമ ഇൻഫ.കെ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ഇ.ഡി.സി യുടെ കീഴിൽ ഫ്രോസ്റ്റ് ഫെയർ എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രുചിയേറിയതും വൈവിധ്യമാർന്നതുമായ വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ ശ്രദ്ധേയരായി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുൽ ബാരി സി നിർവഹിച്ചു. ഭക്ഷണത്തിന് പുറമെ കലാസൃഷ്ടികളും, ക്രാഫ്റ്റ്, ഫെയ്സ് പെയിന്റിഗും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഗിവ്വവേ മത്സരവും നടന്നു. ചടങ്ങിൽ ഐ ഇ ഡി സി നോടൽ ഓഫീസർ […]
മലബാർ കോളേജ് ഫൈൻആർട്സ് ഡേ ഓഫ്സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കംകുറിച്ചു
Views: 149 Reporter: Fathima Mahsoofa, II BA Multimedia വേങ്ങര: ഹരിതം സ്റ്റുഡന്റസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഫൈൻ ആർട്സ് ഡേ യുടെ ഭാഗമായി ഓഫ്സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു. ജനറൽ ക്വിസ്, എംബ്രോയിഡറി,കവിതാ പാരായണം, പോസ്റ്റർ മേക്കിങ്, രംഗോലി, ഓയിൽ പെയിന്റിങ് എന്നീ മത്സര ഇനങ്ങളാണ് പൂർത്തിയായത്. ഡിപാർട്മെന്റ് അടിസ്ഥനത്തിൽ വിവിധ ഹൗസുകളായി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തുന്നത്. ഓരോ മത്സരഇനങ്ങളിലും വിവിധ ഗ്രൂപ്പുകളിൽനിന്നും വിദ്യാർത്ഥികൾ സജ്ജീവമായി പങ്കെടുക്കുന്നു.
ക്രിക്കറ്റ് കിരീടം ഒപാലിന്…
Views: 172 Reporter: Ajmala Thasni, II BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര എനർജിയ സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഓപാൽ കിരീടം ചൂടി. ആവേശകരമായ ഫൈനലിൽ അംബർ ടീമിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ഓപാലിന്റെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓപാൽ 57 എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ അംബറിന് 51 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ ടോപാസിനെ പരാജയപ്പെടുത്തിയാണ് ഓപാൽ ഫൈനലിൽ പ്രവേശിച്ചത്. ഓണിക്സിനെ […]