റാനിയ കെ.സി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച മാനേജ്മെൻ്റ് മീറ്റ് “സിനർജി 2022” ശ്രദ്ധേയമായി.
വിദ്യാർഥികളിൽ നേതൃപാടവം, ആശയവിനിമയ നൈപുണ്യം, മാനേജ്മെൻ്റ് അഭിരുചി, ടീം വർക് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാനുതകുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. മികച്ച സംഘാടനവും മത്സരാർഥികളുടെ വർധിച്ച പങ്കാളിത്തവും പരിപാടിയുടെ മാറ്റ് കൂട്ടി. പരിപാടി സിയ പ്രൊഫഷണൽ സർവീസ് എം.ഡി വി എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വിഭാഗം മേധാവി പി കെ നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി മുഖ്യപ്രഭാഷണം നടത്തി. കോമേഴ്‌സ് വിഭാഗം അധ്യാപകരായ റാഷിദ ഫർസത്ത്, സാബു കെ. രെസ്തം, ഫൈസൽ ടി, ജുനൈസ്, വിദ്യാർഥികളായ റിംഷാദ്, ഷഹീൻ ടി പി, മുസമ്മിൽ, റമീസ്, നവാസ്, ജംഷീദ് ജഹാൻ, നാജിയ, അമീറ, ഹിസാന, നിദ തുടങ്ങിയവർ സംസാരിച്ചു.