വേങ്ങര: ലോകമാതൃഭാഷ ദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭാഷ സമിതിയും മലയാളം പഠന വകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി വ്യത്യസ്തവും വൈവിധ്യങ്ങളുമായ പരിപാടികൾ സംഘടിപ്പിച്ചു. “വാക്ചാതുരി” എന്ന പേരിൽ വിദ്യാർത്ഥികൾക്ക് പ്രിയ അക്ഷരം, കവിതാപാരായണം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. മൂന്ന് ബാച്ചുകളിൽ നിന്നായി മുപ്പതോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം നടന്ന പ്രസംഗം, കവിതാ പാരായണം, കേട്ടെഴുത്ത്, വായന എന്നീ മത്സരങ്ങളിൽ അധ്യാപകരും അനദ്ധ്യാപകരും അടക്കം 25 ഓളം പേർ പങ്കെടുത്തു. വിജയികൾക്ക് പ്രിൻസിപ്പാൾ ഡോ: യു. സൈദലവി സമ്മാനങ്ങൾ വിതരണം ചെയ്തു. ഭാഷ സമിതി അംഗങ്ങളായ ജിഷ പി, കെസി മൻസൂർ, ഷബീർ കെകെ എന്നിവർ നേതൃത്വം നൽകി.
Related Articles
ലോക അറബിക് ഭാഷാ ദിനാചരണം സംഘടിപ്പിച്ചു
Views: 65 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അറബിക് വകുപ്പിന്റെ കീഴിൽ ലോക അറബിക് ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് ഹനീഫ് അറബിക് ഭാഷയുടെ വികാസവും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിം, അബ്ദുൽ ബാരി. സി, സാബു കെ റസ്തം, ഷഫീഖ്. കെ.പി, ഫിറോസ്. കെ.സി, റഊഫ് എന്നിവർ […]
സിനാന്റെ മാന്ത്രിക വിരലുകൾക്ക് ഇനി ഗിന്നസ് റെക്കോർഡിന്റെ തിളക്കം
Views: 46 വേങ്ങര: വിരൽ തുമ്പിൽ പേന കറക്കി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് വേങ്ങര സ്വദേശിയായ മുഹമ്മദ് സിനാൻ. നൗഷാദ് അലി ലൈലാബി ദമ്പതികളുടെ മകനായ സിനാൻ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൂന്നാം വർഷ ബി. സി.എ വിദ്യാർത്ഥിയാണ്. ഒരു മിനിറ്റിൽ 108 തവണ വിരൽത്തുമ്പിൽ പേന കറക്കിയാണ് സിനാൻ ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത്. കാനഡയിൽ നിന്നുള്ള അലേഷ്യ അമോട്ടോയുടെ പേരിലുളള റെക്കോർഡാണ് സിനാൻ പഴങ്കഥയാക്കിയത്. നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ […]
പരസ്യ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിയ
Views: 338 മഞ്ചേരി: നോബ്ൾസ് വുമൺസ് കോളേജ് മഞ്ചേരിയിലെ ഇഡി ക്ലബ് സംഘടിപ്പിച്ച ഇന്റർകോളേജിയേറ്റ് പരസ്യ നിർമ്മാണന മത്സരത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ മൾട്ടീമീഡിയ വിദ്യാർത്ഥിയായ നിയ (ഐഇഡിസി ലീഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ഞൂറുരൂപയുടെ ക്യാഷ് പ്രൈസ് അടങ്ങുന്നതായിരുന്നു വിജയികൾക്കുള്ള സമ്മാനം. മലബാറിലെ മൾട്ടിമീഡിയ വകുപ്പിലെ മികച്ച വിദ്യാർത്ഥി ഡിസൈനർമാരിൽ ഒരാൾ കൂടിയാണ് നിയ. കോളേജിലെ ഐ.ഇ.ഡി.സി ക്ലബ്ബുകളിലടക്കം മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നിയയുടെ ഈ അംഗീകാര നേട്ടം […]