Reporter: Mubeena Farvi EK, I BA Multimedia
അച്ചനമ്പലം: തനിക്ക് പെരുന്നാൾ സമ്മാനമായി കിട്ടിയ 863 രൂപ അലിവ് ചാരിറ്റി സെല്ലിന് സംഭാവന ചെയ്ത് ലിസ.
അച്ചനമ്പലം സ്വദേശികളായ ഇരുകുളങ്ങര സാദിഖ്-സഫ ദമ്പതികളുടെ മകളാണ് രണ്ടര വയസ്സുകാരിയായ ലിസ. പിതാവ് സാദിഖ് അലിവ് ചാരിറ്റി സെല്ലിലെ ഒരു മെമ്പർ കൂടിയാണ്.
ലിസയുടെ സ്നേഹ സമ്മാനം അലിവ് ചാരിറ്റിസെൽ കോഡിനേറ്റർ ഇകെ അസ്കർ പണം ഏറ്റുവാങ്ങി.
അലിവിന്റെ മേൽനോട്ടത്തിൽ കണ്ണമംഗലം പഞ്ചായത്തിലെ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്ന മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നുണ്ട്. എടക്കപറമ്പ സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ ആലുങ്ങൽ മുഹമ്മദിന്റെ സാമ്പത്തിക സഹായത്തോടെയാണ് അലിവ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങളുടെ സംഭാവനകളും അലിവിന്റെ പ്രവർത്തനങ്ങൾക്ക് വലിയ സഹായകരമാണ്.