Reporter: Akhil M, II BA Multimedia
വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടീമീഡിയ ഡിപ്പാർട്ടമെന്റ് സംഘടിപ്പിച്ച ക്ലാപ്പെ-2020 ഫിലിം ഫെസ്റ്റിവലിന് സമാപനമായി. സമാപന ചടങ്ങ് പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉദ്‌ഘാടനം ചെയ്‌തു. ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിനോടനുബന്ധിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ പാട്ടും പാടി പ്രതിഷേധിച്ച് വിദ്യാർഥികൾ ഒത്തുകൂടി. പ്രതിഷേധ ഗാനങ്ങൾ ആലപിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു. രണ്ട് സ്ക്രീനുകളിൽ ഇരുപതോളം സിനിമകളാണ് രണ്ട് ദിവസം നീണ്ടുനിന്ന മേളയിൽ പ്രദർശിപ്പിച്ചത്. സമാപന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ഓപ്പൺ ഫോറത്തിൽ വിദ്യാർഥികൾ ഫെസ്റ്റിവലിനെക്കുറിച്ചുള്ള വിലയിരുത്തലുകളും ചർച്ചകളും നടത്തി. രണ്ട് ദിവസങ്ങളായി മലബാർ ക്യാമ്പസിൽ കാഴ്ചയുടെ വിസ്മയം ഒരുക്കിയ ക്ലാപ്പെ 2020 വിജയകരമായിരുന്നു എന്ന് അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു. ക്ലാപ്പെ 2020 സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ മുഹമ്മദ് നിയാസ് സമാപന ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു