വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥിനിയായ നദ കരാടൻ KL-10 ബിസിനസ് എക്സ്പോയിൽ വിജയകിരീടം ചൂടി. ഡിസൈനിങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നദക്ക് സമ്മാനമായി ഒരു ഡയമണ്ട് മോതിരവും ലഭിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടേയും ബി.എൻ.ഐ മലപ്പുറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന എക്സ്പോയിൽ ജില്ലയുടെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. വിവിധ മേഖലകളിലെ ആശയങ്ങളിൽ നിന്നുള്ള അവതരണങ്ങൾ ഉൾക്കൊണ്ട മത്സരത്തിൽ നദയുടെ ഡിസൈൻ ജഡ്ജസുകളെ ആകർഷിച്ചു.
ഐ.ഇ.ഡി.സി സ്റ്റുഡന്റ് ലീഡറായ നദ കോളേജിൽ സംരംഭകത്വവും നവോപജ്ഞതയും പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവർത്തനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിയാണ്. മനോഹരമായ ഡിസൈനിംഗിലൂടെ മത്സരത്തിൽ ശ്രദ്ധ നേടിയ നദയുടെ വിജയം കോളേജിലും സഹപാഠികളിലും ആവേശം പകർന്നു.