കോഴിക്കോട്: മീഡിയ വൺ ചാനലിലെ പ്രമുഖ വാർത്താധിഷ്ഠിത പരിപാടിയായ ‘കേരള സമ്മിറ്റിൽ’ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികൾ പങ്കെടുത്തു. വാർത്താധിഷ്ഠിത പരിപാടികളുടെ നിർമാണം നേരിൽ കാണാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ടെലിവിഷൻ സംപ്രേക്ഷണത്തിന്റെയും നിർമാണത്തിന്റെയും സാങ്കേതിക പ്രവത്തനങ്ങൾ നേരിട്ട് മനസിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാനൽ സന്ദർശനം നടത്തിയത്. 30 പേരടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ടെലിവിഷൻ സാങ്കേതിക പ്രവർത്തനത്തിന്റെ വിവിധ മേഖലകൾ പരിചയപ്പെട്ടു. മീഡിയ വൺ ചാനൽ സംഘടിപ്പിച്ച പരിപാടിക്ക് കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് അദ്ധ്യാപകൻ പിടി നൗഫൽ നേതൃത്വം നൽകി.
