Reporter
SHABNA JASMIN, II BA Multimedia
വേങ്ങര: ലോകത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കങ്ങളും മറ്റു ചില ഭാഗങ്ങളിൽ വരൾച്ചയും ശുദ്ധജല ലഭ്യത ഇല്ലാതാക്കുന്നു. ഇത് മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും നിലനിൽപിന് തന്നെ ഭീക്ഷണിയാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ജലാശയ സംരക്ഷണവും ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ചും സമൂഹത്തെ ബോധവത്കരിക്കൽ കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. ആയതിനാൽ രാജ്യത്ത് ജലസാക്ഷരതയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കൽ അനിവാര്യമാണെന്നു അഡ്വ: കെഎൻഎ ഖാദർ എംഎൽഎ അഭിപ്രായപ്പെട്ടു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേനയുടെ നേതൃത്വത്തിൽ നടത്തിയ ജലാശയം 2k19 എന്ന ത്രിദിന തണ്ണീർത്തട ജൈവവൈവിധ്യ സംരക്ഷണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഡോ. യു സൈദലവി അധ്യക്ഷത വഹിച്ചു, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ സൈദ് പുല്ലാനി, കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, ഭൂമിത്രസേനയുടെ കോർഡിനേറ്റർ അബ്ദുറഹ്മാൻ കറുത്തേടത്ത്, സി അബ്ദുൽ ബാരി തുടങ്ങിയവർ സംസാരിച്ചു.