വേങ്ങര: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹായത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്ര സേന ത്രിദിന പരിസ്ഥിതി ശില്പശാല ‘ജലാശയം 2019’ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7, 8, 9 തിയ്യതികളിൽ നടക്കുന്ന ശില്പശാലയിൽ പരിസ്ഥിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും അടക്കം നിരവധി പ്രമുഖർ പങ്കെടുക്കുന്നു. പ്രകൃതിയിൽ മനുഷ്യന്റെ അമിതമായ ചൂഷണം മൂലം കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർകഥയാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ജലാശയ സംരക്ഷണത്തിന്റെയും ജലത്തിന്റെ അമിതോപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. അഡ്വക്കറ്റ് കെ എൻ എ കാദർ, എം എൽ എ ശില്പശാല ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ കോളേജുകളിൽനിന്നുള്ള വിദ്യാർഥികൾ മൂന്ന് ദിവസത്തെ ശില്പശാലയിൽ പങ്കെടുക്കും. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
For registration :
Abdurahman Karuthedath – 9895350121
Muhammed Dilshad – 9567932603