റിദ എം.പി (2nd semester BA multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിലെ ഒന്നാം വർഷ ബികോം സി എ വിദ്യാർത്ഥികൾ ജനുവരി എട്ടു മുതൽ പത്തുവരെ മൂന്നാറിലെ പ്രമുഖ ടാറ്റാ റിപ്പിൽ ടീ ഫാക്ടറിയിലേക്ക് നടത്തിയ പഠന യാത്ര വിജയകരമായി സമാപിച്ചു. പഠന യാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ ടാറ്റാ റിപ്പിൾ ടീ ഫാക്ടറി സന്ദർശിക്കുകയും പഠനവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ അനുഭവപരിചയത്തിലൂടെ അറിയുകയും ചെയ്തു. ടീ ഫാക്ടറിയിലെ ഉത്പാദന പ്രക്രിയ, പ്രവർത്തനം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകലാണ് പഠന യാത്രയുടെ പ്രധാന ലക്ഷ്യം. ഈ മേഖലയിലെ വിദഗ്ധരുമായി നേരിട്ട് സംസാരിക്കുന്നതോടൊപ്പം ഈ മേഖലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കുകയും ചെയ്തു.
മാട്ടുപ്പെട്ടി ഡാം, ടോപ്പ് സ്റ്റേഷൻ, ഇക്കോ പോയിൻ്റ്, കുണ്ടള ഡാം തുടങ്ങിയവയും യാത്രയുടെ ഭാഗമായി സന്ദർശിച്ചു.
സാബു.കെ. റെസ്തം, റാഷിദ ഫർസത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠന യാത്ര വിദ്യാർത്ഥികൾക്ക് പഠനത്തിനും വിനോദത്തിനും സമന്വയമായ അനുഭവമായി