Fathima Rifa PP (BA Multimedia 2nd semester)
വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെൻ്റ് സെല്ലും ടാൽറോപ്പും സംയുക്തമായി സംഘടിപ്പിച്ച പ്ലേസ്മെൻ്റ് ഡ്രൈവ് ജനുവരി 24 ന് സെമിനാർ ഹാളിൽ വെച്ച് 10:30 ന് സംഘടിപ്പിച്ചു.
ടാൽറോപ്പ് ഓൾ കേരള 100 ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്സിനെ പുതിയതായി റിക്രൂട്ട് ചെയ്യുന്നതിനായി സംഘടിപ്പിച്ച ഇൻ്റർവ്യൂ പ്രോസസ് ആയിരുന്നു ക്യാമ്പസ്സിൽ വെച്ച് നടന്നത്. പതിനൊന്ന് മണിക്ക് ഇൻ്റർവ്യൂ പ്രോസസ് ആരംഭിക്കുകയും, 85 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു. ടാൽറോപ്പ് പ്രതിനിധികളെയും വിദ്യാർത്ഥികളെയും പ്ലേസ്മെൻ്റ് കോഡിനേറ്റർ എം.നമീർ സ്വാഗതം ചെയ്തു