ഷിഫാന ഷെറിൻ (3rd Sem, BA Multimedia)
മലപ്പുറം: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ഇ.ഡി.സിയുടെ രണ്ട് ടീമുകൾ മലപ്പുറം ജില്ലാതല യുവ ഇന്നോവേറ്റേഴ്സ് പരിപാടിയുടെ (വൈ ഐ പി 7.0) ഭാഗമായി നടന്ന മത്സരത്തിൽ ഇരട്ട വിജയം കരസ്ഥമാക്കി.
ബിസിഎ വിഭാഗത്തിലെ നിതിന, ഇലക്ട്രോണിക്സ് വിഭാഗത്തിലെ മുഹമ്മദ് സിനാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ജില്ലാതല വിജയികളായത്. ഓരോ ടീമിനും ₹25,000 രൂപ വീതമാണ് സമ്മാനമായി ലഭിച്ചത്.
ടീമുകളുടെ പരിശീലകരായി പ്രവർത്തിച്ചത് അധ്യാപകരായ ബിസിഎ വിഭാഗത്തിലെ ഡോ. വി എം അഷിഖ്, ഇലക്ട്രോണിക്സ് വിഭാഗത്തിലെ ഡോ. ഷബീബ പി എന്നിവരായിരുന്നു.
ഈ വിജയത്തോടെ ഇരു ടീമുകളും സംസ്ഥാനതല യോഗ്യതയും നേടി.
കേരള വികസന നവോത്ഥാന കേന്ദ്രം (കെ-ഡിഐഎസ് സി) സംഘടിപ്പിക്കുന്ന യുവ ഇന്നോവേറ്റേഴ്സ് പരിപാടിയിൽ നവീന ആശയങ്ങളും സാങ്കേതിക വിദ്യകളും മുഖേന യുവ പ്രതിഭകളെ കണ്ടെത്തി വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സംസ്ഥാനതല മത്സരമാണ് വരാനുള്ളത്.




