News

ഐ.ഐ.എം കോഴിക്കോട് അന്താരാഷ്ട്ര കോൺക്ലേവിൽ മലബാർ കോളേജ് അധ്യാപകർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു

മുഹമ്മദ്‌ ലുക്മാനുൽ ഹക്കീം.സി (1st Sem BA Multimedia )

കോഴിക്കോട്: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ അധ്യാപകരായ എ.പി മുഹമ്മദ് ഷഫീഖ്, ഉമ്മുഹബീബ ചാലിയാൻ എന്നിവരാണ് അഭിമാനനേട്ടം കരസ്ഥമാക്കിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോൺക്ലേവ് ”ഗീത 2025″ ൽ ഇരുവരും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ‘ഇന്ത്യയെ വീണ്ടും സങ്കല്പിക്കുക;ലോക വീക്ഷണം രൂപപ്പെടുത്തുന്നു’ എന്നതായിരുന്നു കോൺക്ലേവിന്റെ മുഖ്യ പ്രമേയം.

എ.പി മുഹമ്മദ് ഷഫീഖ് ‘ഇൻസ്റ്റിറ്റ്യൂഷണൽ ഇടപെടലുകളും കൃഷിയിലെ ഇടപാട് ചെലവും’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
ഉമ്മുഹബീബ ചാലിയാൻ ‘ഇന്ത്യയിലെ സാമ്പത്തിക വികസനം, അന്താരാഷ്ട്ര വ്യാപാരം, വനിതാ സംരംഭകത്വം,എന്ന വിഷയമാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്.

ദേശീയ തലത്തിലുള്ള അഭിമാനകരമായ വേദിയിൽ തങ്ങളുടെ സ്ഥാപനത്തെ പ്രതിനിധീകരിക്കുകയും അക്കാദമിക് രംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകുകയും ചെയ്ത ഫാക്കൽറ്റി അംഗങ്ങളെ സാമ്പത്തിക ശാസ്ത്ര വിഭാഗവും കോളേജും അഭിനന്ദിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *