News

മലബാറിൽ ഫ്രോസ്റ്റ് ഫെയർ എന്ന പേരിൽ ഫുഡ് ഫെസ്റ്റ് നടത്തി

ഫാത്തിമ ഇൻഫ.കെ (1st sem Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ഇ.ഡി.സി യുടെ കീഴിൽ ഫ്രോസ്റ്റ് ഫെയർ എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രുചിയേറിയതും വൈവിധ്യമാർന്നതുമായ വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ ശ്രദ്ധേയരായി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുൽ ബാരി സി നിർവഹിച്ചു. ഭക്ഷണത്തിന് പുറമെ കലാസൃഷ്ടികളും, ക്രാഫ്റ്റ്, ഫെയ്സ് പെയിന്റിഗും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഗിവ്വവേ മത്സരവും നടന്നു. ചടങ്ങിൽ ഐ ഇ ഡി സി നോടൽ ഓഫീസർ നവാൽ മുഹമ്മദ്‌ പി കെ, നയീം പി, നൗഫൽ പി ടി, അഷിഖ് തുടങ്ങിയവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *