ഐ.സി.എസ്.എസ്.ആർ പ്രോജക്റ്റിലൂടെ മലബാർ കോളേജിന് അഭിമാന നേട്ടം
Nihala.O (BA Multi media 2nd semester)
വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ് റോഷിഫ് ‘സോളാർ എനർജി’യെക്കുറിച്ചുള്ള ഗവേഷണ മേഖലയിൽ പുതിയ അഭിമാന നേട്ടം കൈവരിച്ചു. ഐ.സി.എസ്.എസ്.ആർ കോളേബൊറേറ്റീവ് എംപിരിക്കൽ റിസർച്ച് പ്രൊജക്റ്റിന് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 23 പ്രോജക്റ്റുകളിൽ കേരളത്തിൽ നിന്നുള്ള ഏക പ്രോജക്റ്റാണ്.
ഐ.സി.എസ്.എസ്.ആർ പ്രോജക്റ്റിന്റെ ഭാഗമായി ഡോ. റോഷിഫിന് 10.5 ലക്ഷത്തിന്റെ ഗവേഷണ ഫണ്ട് ലഭ്യമായിട്ടുണ്ട്. ഈ ഫണ്ട് സോളാർ എനർജി മേഖലയിലെ പുതിയ സാധ്യതകളിലേക്ക് മാർഗനിർദേശമാകും. കോറാട് തെയ്യാലിങ്ങൽ സ്വദേശിയായ ഡോ. അഹമ്മദ് ബഷീർ, ഉമൈബ ദമ്പതികളുടെ മകനാണ് ഡോ. റോഷിഫ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുധവും, വി.ടി.യു ബെൽഗാമിൽ നിന്ന് എം.ബി.എയിൽ ബിരുധാനന്തര ബിരുധവും നേടി. തുടർന്ന് എം.ജി സർവകലാശാലയിൽ നിന്ന് ഫിനാൻസിൽ പി.എച്ച്.ഡി എന്നിവയിലൂടെയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൂടാതെ മലേഷ്യയിലെ യുണിവേഴ്സിറ്റി ഓഫ് മലായയിൽ നടന്ന അന്തർദേശീയ സമ്മേളനത്തിൽ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള തിരഞ്ഞെടുപ്പും ഉൾപ്പെടുന്നു.
മലബാർ കോളജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈദലവി സി, മാനേജർ സി.ടി മുനീർ, കോളേജ് സ്റ്റാഫ് കൗൺസിൽ, അദ്ദേഹത്തിന്റെ റിസർച്ച് ഗൈഡ് ആയിരുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അഫ്സൽ എന്നിവർ അദ്ദേഹത്തെ അനുമോദിച്ചു.
കേരളത്തിന്റെ ഗവേഷണ മേഖലയിൽ പുതിയ ദിശകളിലേക്ക് മലബാറിന്റെയും, വേങ്ങരയുടെയും മികവ് ഉയർത്താൻ ഡോ. മുഹമ്മദ് റോഷിഫിന്റെ ശ്രമങ്ങൾ നിർണായകമാണ്.