റിദ എം.പി (2nd semester BA multimedia )
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കലിംഗ ആനുവൽ സ്പോർട്സ് മീറ്റിന്റെ ഭാഗമായി ജനുവരി ആറിന് പെൺകുട്ടികൾക്കായി നടത്തിയ ഹിറ്റിങ് ദി ടാർഗറ്റ് മത്സരം വിദ്യാർത്ഥിനികളുടെ ശ്രദ്ധയും പ്രാവീണ്യവും തെളിയിച്ച ഒരു വേദിയായി മാറി.
മത്സരത്തിൽ 20 വിദ്യാർത്ഥിനികൾ പങ്കെടുത്തു. ഫൈനലിൽ മൂന്നാം വർഷ വിദ്യാർത്ഥിനി ജസീല (ബികോം ടി.ടി) ആദ്യസ്ഥാനത്ത് എത്തി. റിൻഷി (ബികോം ടി.ടി), ആര്യത (ബിഎ ഇംഗ്ലീഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.
കോളേജ്ഫി ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിന്റെയും ടെൻത് സ്റ്റുഡന്റ് യൂണിയന്റെയും നേതൃത്വത്തിലാണ് മത്സരം വിജയകരമായി നടത്തിയത്.
വിദ്യാർത്ഥിനികളുടെ സജീവമായ പങ്കാളിതത്തോടെ നടന്ന
മത്സരത്തിൽ പെൺകുട്ടികൾക്ക് കൂടുതൽ കായിക മേഖലയിലേക്ക് നീങ്ങാനുള്ള പ്രചോദനം ലഭിച്ചു