വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഹിന്ദി ദിനാചരണം സെപ്റ്റംബർ 12 ന് കോളേജിൽ വെച്ച് നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. സൈദലവി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല ഹിന്ദി വിഭാഗം പ്രൊഫ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
“ദേശീയ ഐക്യത്തിന് ഹിന്ദി ഭാഷ വലിയ ഒരു പാലമാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി. സാഹിത്യത്തിന്റെ സാമൂഹിക പങ്കും ഹിന്ദി പഠനത്തിന്റെ ഭാവി സാധ്യതകളും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
പരിപാടിയിൽ ഹിന്ദി വിഭാഗം മേധാവി ഡോ. രമിഷ് എൻ, ബി.കോം രണ്ടാം വർഷ വിദ്യാർത്ഥി ശരവൻ എന്നിവർ സംസാരിച്ചു




