Reporter: FIROSE KC, Asst. Professor and HOD, Dept. of Journalism
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഡിപ്പാർട്മെന്റും കോളേജ് IQAC യും സംയുക്തമായി “FROM CLASSROOM TO STUDIO CENTER” എന്ന വിഷയത്തിൽ നാഷണൽ വെബിനാർ സംഘടിപ്പിച്ചു.
അക്കാദമിക കലണ്ടറിലും അധ്യാപന രീതികളിലും കോവിഡ് 19 വരുത്തിയ മാറ്റം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങിനെ മറികടക്കാം എന്നതിലൂന്നിയാണ് വെബിനാർ നടന്നത്.
കോളേജുകളിൽ ഓൺലൈൻ അധ്യാപനത്തിന് മൾട്ടിമീഡിയ സ്റ്റുഡിയോ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നും കുറഞ്ഞ ചെലവിൽ എങ്ങിനെ സജ്ജമാക്കാമെന്നും വെബിനാറിൽ ചർച്ച ചെയ്തു.
കോവിഡ് 19 ന്റെ വ്യാപനം മൂലം കോളേജുകളിൽ വെച്ചുള്ള അധ്യയനം എന്ന് തുടങ്ങും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ലോക്ക് ഡൗൺ കാരണം കോളേജുകൾ അടച്ചിട്ടതിനാൽ നേരിട്ടുള്ള അധ്യാപനം സാധ്യമല്ല. നിയന്ത്രണങ്ങൾ മൂലം ക്ലാസുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കോളേജുകളിലെ അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.
എന്നാൽ ശാസ്ത്ര വിഷയങ്ങളിലടക്കം ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് സാങ്കേതികമായ നിരവധി പ്രയാസങ്ങൾ ഉണ്ട്. മൊബൈൽ ഫോണും കമ്പ്യൂട്ടറും മാത്രം ഉപയോഗിച്ചുള്ള ഓൺലൈൻ അധ്യാപനം എല്ലാ വിഷയങ്ങൾക്കും പര്യാപ്തമല്ലാത്തതിനാൽ കൂടുതൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യ അനിവാര്യമാണെന്ന് ആവശ്യമുയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള മുഴുവൻ കോളേജുകളിലും മൂന്ന് മാസത്തിനകം മൾട്ടിമീഡിയ സ്റ്റുഡിയോ സ്ഥാപിക്കണമെന്ന് സിന്റികേറ്റിന്റെ നിർദേശം നൽകിയിരുന്നു. വരുന്ന അധ്യയന വർഷം മൾട്ടിമീഡിയ സ്റ്റുഡിയോ ഉള്ള കോളേജുകൾക്ക് അംഗീകാരം നൽകിയാൽ മതി എന്നാണ് സിന്റിക്കേറ്റ് തീരുമാനം.
സിന്റിക്കേറ്റ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മൾട്ടിമീഡിയ സ്റ്റുഡിയോ സജ്ജമാക്കുന്നതിനുള്ള ഒരുക്കത്തിലാണെങ്കിലും ഇതിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമായിരുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് “FROM CLASSROOM TO STUDIO CENTER” എന്ന വിഷയത്തിൽ നാഷണൽ വെബിനാർ സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമായി.
വെബിനാറിന്റെ ആദ്യ സെഷനിൽ കോളേജിലെ മൾട്ടിമീഡിയ വിഭാഗം തലവനായ നമീർ എം
എം ‘Conceptualisation and Design of Multimedia Studio’ എന്ന വിഷയം അവതരിപ്പിച്ചു.
രണ്ടാം സെഷൻ ‘Technical Solutions for Multimedia Studio’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു. കൊച്ചിയിലെ Colour Cubes Designs Pvt. Ltd. ന്റെ CEO ഹരികൃഷ്ണൻ സി വിഷയാവതരണം നടത്തി.
3D ഡെമോൺസ്ട്രേഷൻ ഉപയോഗിച്ചുള്ള വിഷയാവതരണം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള അധ്യാപകരും അകാദമിക വിദഗ്ധരുമടക്കം ഇരുനൂറോളം പേർ പങ്കെടുത്തു.
വെബിനാറിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി നിർവഹിച്ചു. IQAC കോർഡിനേറ്റർ രേഷ്മ എം സ്വാഗതവും സി അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.