News

ഫ്രണ്ട്സ് ഓഫ് നേച്ചർ കടലുണ്ടിയിൽ പരിസ്ഥിതി സംരക്ഷണ ശില്പശാല സംഘടിപ്പിച്ചു

Reporter
AKHIL, I BA Multimedia

കടലുണ്ടി : പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് നേച്ചറിന്റെ നേതൃത്വത്തിൽ കടലുണ്ടി -വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസേർവിന്റെ (കെ വി സി ആർ) സംരക്ഷണവും വികസനവും ലക്ഷ്യമാക്കി കടലുണ്ടി പക്ഷി സങ്കേതത്തിൽ വെച്ച് ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കെ വി സി ആർ മാനേജ്മെന്റ് കമ്മിറ്റി, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു.
സമുദ്ര ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ കെ. വിനോദ്, പി. എസ്. എം. ഒ കോളേജ് ജന്തുശാസ്ത്ര വിഭാഗം തലവൻ മുജീബ് റഹ്മാൻ, പി. എസ്. എം. ഒ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ പി. കബീറലി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുൽ ലത്തീഫ്, ഷാഫി, ശ്രീജേഷ്, വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ മഴ, പുഴ പശചിമഘട്ടം, കടലുണ്ടിപുഴ കാട് മുതൽ കടൽവരെ, കണ്ടൽ കടുകളുടെ സംരക്ഷണം, പുഴമലിനീകരണം സംരക്ഷണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നടക്കം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും തിരഞ്ഞെടുത്ത 30 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കെ വി സി ആർ എം സിയുടെ ചെയർമാൻ പി. ശിവദാസൻ അധ്യക്ഷനായ പരിപാടിയിൽ കെ വി സി ആർ മെമ്പർ റഫീഖ് ബാബു സ്വാഗതവും കോഴിക്കോട് ബ്ലോക്ക്‌ മെമ്പർ ബിച്ചിക്കോയ, കടലുണ്ടി ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു പട്ടയിൽ, ഇ സി ഡി പ്രസിഡന്റ്‌ പ്രസന്നൻ എന്നിവർ ആശംസകളറിയിച്ചു.
പരിപാടിയിൽ ഓപ്പൺ ഡിസ്കഷൻ, കണ്ടൽ പഠനം, പക്ഷി നിരീക്ഷണം, ബീച്ച് ക്ലീനിങ്, തോണി യാത്ര എന്നിവയും ഉൾപ്പെടുത്തിയിയിരുന്നു.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *