ജെസ്‌ല ഷെറിൻ പി.പി (BA Multimedia Second Semester)
വേങ്ങര: ഫെബ്രുവരി അഞ്ചിന് മലബാറിലെ പത്താമത് വിദ്യാർത്ഥി യൂണിയനും, ഡബ്ല്യു.ഡി.സിയും എൻഎസ്എസും “മലബാർ ദുക്”, മലബാറിന്റെ രുചിയൂറും ഉത്സവം സംയുക്തമായി സംഘടിപ്പിച്ചു. പരിപാടി ഫുഡി വേൾഡ് ഹഖ് എന്ന ഫുഡ് വ്ലോഗർ ഇൻസാമമുൽ ഹഖ് ഉദ്ഘാടനം ചെയ്തു. മലബാർ രുചി ഉത്സവത്തെ അദ്ദേഹം പ്രശംസിച്ചു.
മാൾട്ടിമീഡിയ, ഇംഗ്ലീഷ്, സൈക്കോളജി,ഇക്കണോമിക്സ്, സി.എ, ടി.ടി , ഇലക്ട്ട്രോണിക്സ്, ബി.ബി.എ, ബി.സി.എ എന്നീ ഒമ്പത് വിഭാഗത്തിനും ഓരോ സ്റ്റാളുകൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ സ്റ്റാളുകളിലേക്കുള്ള വ്യത്യസ്ത വിഭവങ്ങൾ തയാറാക്കുകയും സ്റ്റാളുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്റ്റാളുകളിൽ വിത്യസ്തമായ രീതികളിൽ വില്പന നടത്തി വിദ്യാർത്ഥികൾ.
പരിപാടിയുടെ കോർഡിനേറ്റർ ടി.ഫൈസൽ (ബി.കോം സി.എ യിലെ അസിസ്റ്റൻ്റ് പ്രൊഫസർ) ആയിരുന്നു. കെ.പി മുഹമ്മദ് ലിയാവുദ്ദീൻ ,എം.കെ മുഹമ്മദ് ഷഫീഖ്, കെ.പി മുഹമ്മദ് ജാബിർ അസ്ലം, ഫർസാന എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനൽ വിലയിരുത്തൽ നടത്തി.
മത്സരത്തിൽ സൈക്കോളജി വകുപ്പ് ഒന്നാം സ്ഥാനം നേടി. ബി.കോം സിഎ വകുപ്പ് രണ്ടാം സ്ഥാനവും, ഇംഗ്ലീഷ് വകുപ്പ് മൂന്നാം സ്ഥാനവും നേടി.