(Anusree Ck 2nd sem Multimedia)
വേങ്ങര: രുചിപ്രേമികൾക്ക് വ്യത്യസ്ത അനുഭവമൊരുക്കി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കലവറ എന്ന നാമത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഫുഡ് മസിൽമാൻ മുഹമ്മദ് അമീർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി സൈതലവി അധ്യക്ഷത വഹിച്ചു.
ഒമ്പതാമത് വിദ്യാർത്ഥി യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. മൾട്ടിമീഡിയ, സൈക്കോളജി, ഇലക്ട്രോണിക്സ്, ബി.സി.എ, ബി.ബി.എ, കൊമേഴ്സ്, ട്രാവൽ ആൻ്റ് ടൂറിസം, ഇംഗ്ലീഷ്, ഇകണോമിക്സ് എന്നീ പഠനവിഭാഗങ്ങളാണ് ഭക്ഷ്യമേളയിൽ പങ്കെടുത്തത്.
നാടൻ വിഭവങ്ങൾ, പാശ്ചാത്യ ഭക്ഷ്യ ഇനങ്ങൾ കൊണ്ട് ഭക്ഷ്യമേള സമൃദ്ധമായി. അധ്യാപകരായ അബ്ദുറഹ്മാൻ, ഫൈസൽ ടി, കോളേജ് ചെയർമാൻ സഫാഫ് എന്നിവർ സംസാരിച്ചു. ഫലപ്രഖ്യാപനം നാളെ പ്രസിദ്ധീകരിക്കുന്നതാണ്.