News

രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കി മലബാർ ധാബ

ഫാത്തിമ ഷഹ്‌ന ഇ.കെ

വേങ്ങര: മലബാർ കോളേജ്‌ ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസിൽ മലബാർ ധാബ എന്ന പേരിൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫുഡ് വ്ലോഗറും കരിയർ കൺസൾട്ടന്റുമായ മലപ്പുറം ഫുഡി എന്ന പേരിൽ അറിയപ്പെടുന്ന ഹാഷ്മി ലുലു ഫുഡ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.യു. സൈതലവി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി കോളേജിലെ എല്ലാ ഡിപ്പാർട്മെന്റുകളും വിഭവസമൃദമായ സ്റ്റാളുകൾ ഒരുക്കിയിരുന്നു. ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് തീറ്റ മത്സരവും വടം വലിയും സംഘടിപ്പിച്ചു. മികച്ച സ്റ്റാളിനുള്ള അവാർഡ് സൈക്കോളജി വകുപ്പ് അർഹരായി. വടംവലിയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റും, ആൺകുട്ടികളുടെ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റും ഒന്നാം സ്ഥാനംകരസ്ഥമാക്കി. കോളേജിലെ വിവിധ പഠന വകുപ്പുകളുടെ സഹകരണത്തോടെ മലബാർ ദാബ വിജയകരമാക്കാൻ സാധിച്ചുവെന്ന് ട്രാവൽ ആൻഡ് ടൂറിസം അധ്യാപകരായ ജുനൈസ് കെ.ടി, ആദിത്യ കെ നാരായണൻ എന്നിവർ അറിയിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *