വേങ്ങര: മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് വേങ്ങര പഞ്ചായത്തിലെ മുതലമാട്, കാളിക്കടവ് ഭാഗങ്ങളിലും പറപ്പൂർ പഞ്ചായത്തിലെ പുഴച്ചാൽ ഭാഗത്തും കിണർ ശുചീകരണവും ക്ളോറിനേഷനും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. വേലായുധൻ, കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, വേങ്ങര എസ് ഐ ശ്രീ. റഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർ സി ബാബു, സുബൈർ മാസ്റ്റർ, കോളേജിലെ അധ്യാപകരായ സി അബ്ദുൽ ബാരി, അബ്ദുറഹ്മാൻ കറുത്തേടത്ത്, ഫൈസൽ ടി, വാസില പി പി, ജുസൈന മർജാന, വളണ്ടിയർമാരായ സൽമാനുൽ ഫാരിസ്, രിദവാൻ, മുഹ്സിൻ റഹ്മാൻ, നീതു, സഫ്ന എം. പി, സഹദ്, ഷഹീം, നവ്യ, ഫുഹാദ് എന്നിവർ നേതൃത്വം നൽകി.
Related Articles
‘കുഞ്ഞോളം കുന്നോളം’:സപ്തദിന ക്യാമ്പിന് തുടക്കമായി
Views: 234 Reporter: Muhsin Rahman KK, II BA. Multimedia പുഴച്ചാൽ: എ.എൽ.പി സ്കൂൾ പുഴച്ചാലിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പിന് ശനിയാഴ്ച വിളംബര ജാഥയോട്കൂടി തുടക്കമായി. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. എസ്. എസ് ന്റെ ‘ശിശു സൗഹൃദ ഗ്രാമം ‘ പദ്ധതി അഡ്വ:ഷാജേഷ് ഭാസ്കർ ഉൽഘാടനം ചെയ്തു. ശ്രീ. ഐകാടൻ വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി. […]
മലബാർ കോളേജിൽ നാക് പിയർ സംഘം സന്ദർശിച്ചു
Views: 875 ആയിഷ സുഹൈമത് യു.എം വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക്ക് പിയർ സംഘത്തിന്റെ സന്ദർശനം അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി ജൂൺ 20,21 തിയ്യതികളിലാണ് കോളേജിൽ സന്ദർശനം നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ സംഘം കോളേജിൽ എത്തി സന്ദർശനം ആരംഭിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിലെ മുൻ പ്രോ. വൈസ് ചാൻസലർ ഓം പ്രകാശ് റായി ചെയർമാനും, തിരുപ്പതി ശ്രീ പത്മാവതി മഹിളാ വിദ്യാലയത്തിലെ പ്രൊഫസർ ഉഷാറാണി കുറുബ മെമ്പർ കോഡിനേറ്ററും, […]
മലബാർ കോളേജ് “അഭയം” പദ്ധതി പൂർണതയിലേക്ക്…
Views: 179 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അഭയം പദ്ധതി അവസാന ഘട്ടത്തിലേക്ക് . പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പട്ട ഒതുക്കുങ്ങൽ മറ്റത്തൂരങ്ങാടിയിലെ അബൂബക്കറിന്റെ കുടുംബത്തിനാണ് അഭയം പദ്ധതിയിലൂടെ എൻ. എസ്. എസ് വളണ്ടിയേഴ്സും സഹൃദയരായ നാട്ടുകാരും ചേർന്ന് വീട് നിർമിച്ച് നൽകുന്നത്. നാട്ടുകാരുടെയും എൻ. എസ്. എസ്. കോ -ഓർഡിനേറ്റർ അബ്ദുൾ ബാരി യുടെയും സാനിധ്യത്തിൽ വീടിന്റെ കട്ടിൽ വെക്കൽ കർമ്മം നിർവഹിച്ചു.