C-Corner Literature

കുബളങ്ങിയിലെ ഷമ്മി “ഹീറോ” ആകുന്നത് ഷമ്മി “നമ്മളാ”വുന്നതിലൂടെയാണ്.

Reporter
MUHAMMED NIYAS O, II BA Multimedia

കുബളങ്ങി നൈറ്റ്സ് കണ്ടിറങ്ങിയവരിൽ എല്ലാവരും ഓർത്തിരിക്കുന്ന കഥാപാത്രമാണ് ഫഹദ്ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന വില്ലൻ കഥാപാത്രം.സിനിമയിലുടനീളം ഒരു psycho ആയാണ് ഷമ്മി എന്ന കഥാപാത്രം അവതരിപ്പിക്കപെട്ടിട്ടുളളത്.സിനിമയിലെ വില്ലനായ ഷമ്മി യതാർത്ഥത്തിൽ ആരെയാണ് പ്രതിനിധികരിക്കുന്നത്‌. ഷമ്മി എന്ന കഥാപാത്രത്തെകുറിച്ച് സിനിമയുടെ തിരകഥാകൃത്ത് ശ്യാം പുഷ്കരൻ പറഞ്ഞത് “നിരവധി കുഴിബോമ്പുകളാണ് ഷമ്മി എന്നാണ്” അതെ യഥാർത്ഥത്തിൽ ഷമ്മി നിരവധി കുഴിബോമ്പുകളുടെ കൂട്ടമാണ്. സ്ത്രീകൾ മാത്രമുള്ള ഒരു കുടുബത്തിൽ മരുമകനായി വന്ന ഷമ്മി എങ്ങനെയാണ് സ്ത്രികളുടെയും ആ കുടുബത്തിന്റയും മുകളിൽ അധികാരം സ്ഥാപിക്കുന്നതെന്ന് സിനിമ രസകരമായി അവതിപ്പിക്കുന്നുണ്ട്. സിനിമയിൽ ബേബിമോളുടെ അമ്മയെ ഭക്ഷണംകഴിക്കാൻ തീൻമേശയിൽ വിളിച്ചിരുത്തി പതിയെ ഷമ്മി മേശയുടെ രാജാവിരിക്കുന്ന ഭാഗത്തേക്ക്‌ മാറിയിരിക്കുന്നുണ്ട് ഇത്തരം ചിഹ്നങ്ങളിലൂടെ സിനിമ കുടുബമെങ്ങനെ പുരഷകേന്ദ്രികൃതമാക്കുന്നുവെന്നും ,കുടുബത്തിലെ സ്ത്രീകളുടെ മേൽ ഷമ്മി(പുരുഷൻ) നേടിയെടുക്കുന്ന അധികാരത്തെയും ദൃശ്യവൽക്കരികുന്നുണ്ട്. തന്റെ വീട്ടിൽ paying gust ആയി താമസിക്കാൻ വരുന്നവരുടെ റൂമിൽ ഒളിഞ്ഞു നോക്കുന്ന,തന്റെ ഭാര്യയും ഭാര്യയുടെ അനിയത്തിയും സംസാരിക്കുന്നത്‌ ഒളിഞ്ഞു കേൾക്കുന്ന ഷമ്മി ആരെയാണ് പ്രതിനിധീകരിക്കുന്നത്? ബേബിമോളെ “എടി പോടി” വിളിക്കുന്ന ,സ്ത്രികളെ ആക്രമിക്കുന്ന ഷമ്മി സമുഹത്തിലെ ഏത് തരം മനുഷ്യരെയാണ് കാണിച്ചുതരുന്നത്?.

ഇത്തരത്തിൽ നിരവധി വയലൻസുകൾ ഉൾചേർന്ന ഷമ്മി എന്ന കുഴിബോബിൽ നിറയ്കാനുള്ള വെടിമരുന്ന് ശ്യംപുഷ്ക്കരന് എവിടെനിന്നാണ് കിട്ടിയത്
പുരുഷാധിപതിയായ,മറ്റുള്ളവരുടെ സ്വകാര്യതയിലോക്ക് ഒളിഞ്ഞുനോക്കുന്ന,സദാചാരം വാദിയായ ,സ്ത്രീകളോട്ട് അപമര്യദയായി പെരുമാറുന്ന,ഇത്തരം സ്വാഭാവ വൈകല്യങ്ങൾഉണ്ടായിട്ടും സമൂഹത്തിനിടയിൽ മാന്യനായി നടക്കുന്ന ഷമ്മി.ഷമ്മിയുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ഉത്തമപുരുഷൻ(Raymond-The complete man) . ആ ഉത്തമപുരുഷൻ(പുരുഷൻമാർ) നമ്മെളെക്കെ തന്നെയാണ്.
അതായത് മലയാളി പുരുഷ പെതുബോധത്തിന്റെ വിവിധ വയലൻസുകളെ ഓരോ കുഴിബോബുകളാക്കി ഷമ്മിയിൽ കുഴിച്ചിട്ടിരിക്കുകയാണ് ശ്യം പുഷ്കരൻ.ഷമ്മി യതാർത്തത്തിൽ നമ്മുടെ പ്രതിരൂപമാണ്.അതുകൊണ്ടാണ് ഷമ്മി (നമ്മൾ) ഉറക്കെ പറയുന്നത് “ഷമ്മി ഹീറോ ആട ഹീറേ” .ഷമ്മിക്ക് (നമ്മുക്ക്) ഇപ്പോഴും അറിയില്ല ഷമ്മി (നമ്മൾ) ഹീറോ അല്ല “വില്ലനാണന്ന്”

നെപ്പോളിയന്റെ കുടുംബം

സിനിമതുടങ്ങുബോൾ പരസ്പരം തല്ലുകൂടുന്ന ഒത്തൊരുമയില്ലാത്ത ഫ്രാങ്കിയുടെ ഭാഷയിൽ പറഞ്ഞാൽ കുബളങ്ങിയിലെ തന്നെ ഏറ്റവും മോശമായ കുടുംബവും വീടുമാണ് നെപ്പോളിയന്റെത്.എന്നാൽ സിനിമ അവസാനിക്കുന്നിടത്ത് നെപ്പോളിയന്റെ കുടുബം ഒരുമയിലും സന്തേഷത്തിലുമാണ്.ആരുടെയെല്ലാം കടന്നുവരവാണ് നെപ്പോളിയന്റെ കുടുബത്തെ സന്തോഷത്തിലാക്കുന്നത് എന്നത് വളരെ പ്രസക്തമാണ്
ആഫ്രിക്കൻ വംശജയായ ഒരു Black Women,ഒരു തമിഴത്തി പെണ്ണും കുഞ്ഞും,പിന്നെ ബേബി മോളും ഈ മൂന്ന്സ്ത്രീകളുടെ കടന്നു വരവാണ് നെപ്പോളിയന്റെ കുടുംബത്തെ ഒരുമയിലും ഐക്യത്തിലുമാക്കുന്നത്.
വംശീയമായും,വർണ്ണപരമായും വിവേചനം നേരിടുന്ന ഒരു Black women നെ കുടുംബത്തിലേക്ക് കെണ്ടുവരികവഴി ,ഒരു തമിഴത്തിയെ വീട്ടിലോക്ക് കെണ്ടുവരികവഴി നെപ്പോളിയന്റെ കുടുംബം നിലനിൽക്കുന്ന ദേശീയ,വംശീയ ,വർണ്ണ ബോധങ്ങളെ ലംഘിക്കുകയും അവയോട് കലഹിക്കുകയുമാണ് ചെയുന്നത്.
“നല്ല കുടുംബങ്ങൾക്ക് ഒരു നല്ല സംസ്ക്കാരം ഉണ്ട്” എന്നതിലെ നല്ല കുടുംബത്തെയും സംസ്ക്കാരത്തെ കുറിച്ചുമുള്ള സമൂഹ പെതുബോധത്തിൽ നിലനിൽക്കുന്ന വാർപ്പുമാതൃകകളെ നെപ്പോളിയന്റെ മക്കൾ പെളിചെയുതുന്നുണ്ട് . ഇത്തരത്തിൽ അതിർത്തികൾ ലംഘികുക വഴി കുബളങ്ങി നൈറ്റ്സും, സുഡാനി ഫ്രം നൈജീരിയയുമെല്ലാം ലോകോത്തരമാകുന്നു.

Nithin M
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *