Reporter: Mohammed Niyas O, III BA Multimedia
വാൻഗോഗ്,
വേനലിനെ സൂര്യകാന്തിയെപ്പോലെ സ്നേഹിച്ചവനെ
കാതില്ലാത്ത ചരിത്രത്തിന്
നീയൊരു നേരമ്പോക്കുകാരാനാവാം
കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ അസ്വസ്ഥമായ സ്വപ്നങ്ങളുടെ ഏണിയും,
പാമ്പും കളിക്ക് പിന്നീടവളുണ്ടായിരുന്നോ….
ആ സ്നേഹിത ‘കീറചെവിയെ സ്നേഹിച്ചവള്‍’
വാന്‍ഗോഗിനൊരു ബലിപ്പാട്ട്(കവിത)
എ.അയ്യപ്പന്
വിന്‍സന്റ് വാന്‍ഗോഗ് എന്ന കലാകാരന്റെ ജീവിതകഥ പറയുന്ന സിനിമയാണ് At Eternity’s Gate . Julian Schnabel ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.പ്രമുഖ നടന് Willem Dafoe ആണ് വാന്‍ഗോഗിനെ അവതരിപ്പിച്ചിരിക്കുന്നത്.
വാന്‍ഗോഗിന്റെ ചിത്രകലയോടുളള അഭിനിവേഷവും,സംഘര്‍ഷഭരിതവും,ഉന്മാദ പൂര്‍ണ്ണവുമായ വാന്‍ഗോഗിന്റെ ജീവിതവും സിനിമ ദൃശ്യവല്ക്കരികുന്നുണ്ട്.തന്റെ സുഹൃത്തും ചിത്രകാരനുമായ പോള്‍ ഗോഗിനു(Poul goghin ) മായുണ്ടായിരുന്ന ബന്ധത്തിന്റെ തീവ്രതയും,സഹോദരന് തിയോയുമായി വാന്‍ഗോഗ് വെച്ചുപുലര്‍ത്തിയിരുന്ന ആത്മബന്ധവും സിനിമ ഭംഗിയായി കൈകാര്യം ചെയുന്നുണ്ട്.
സിനിമയിലധികവും yellowish Tones ആണ് ഉപയോഗിച്ചിരിക്കന്നത്, സൂര്യനും,സൂര്യകാന്തി പൂക്കളും, വേനലും,ഗോതമ്പു പാടങ്ങളും നിറഞ്ഞുനില്ക്കുന്ന മഞ്ഞയായ,ഉന്മാദിയായ ഒരു കലാകാരന്റെ ജീവിതം പറയുന്ന Frame കള്‍ക്ക് മഞ്ഞയല്ലാതെ മറ്റേത് നിറം നല്‍കാനാണ്.Willem Dafoe യുടെ അഭിനയമികവും സിനിമയില്‍ എടുത്തുപറയേണ്ടതാണ്.
ചിത്രത്തിന്റെ Cinematography വളരെ മികച്ചതാണ്.വാൻഗോഗിന്റെ Point of view ഷേട്ടുകളും Shaking ഷേട്ടുകളും യതാർത്ഥത്തിൽ ചിത്രത്തിന് Artistic Mood നൽക്കുന്നു.തനിക്ക് ഈ ലോകത്ത് ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു കാര്യം ചിത്രകലയാണന്നും ദൈവം തന്നെ സൃഷ്ട്ടിച്ചത് തന്നെ ചിത്രം വരക്കാനാണന്നും വിശ്വസിച്ച,നിറങ്ങളുടെ ലോകത്ത് ജീവിച്ച ഒരു കലാകാരന്റെ ജീവിതത്തോട് സിനിമ നീതി പുലർത്തുന്നുണ്ട്.തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്
God made me a painter for people who aren’t born yet
-Van gogh