ആയിഷ സുഹൈമത് യു.എം
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഫ്രഷേഴ്സ്
എംപവർമെൻറ് പ്രോഗ്രാം ആരംഭിച്ചു. ഒക്ടോബർ 17,18 തിയതികളിൽ കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കോളേജ് പ്രിൻസിപ്പൾ ബിഷാറ. എം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യ അതിഥിയായി പാശനേറ്റ് സ്പീക്കർ അഡ്വ. ബിലാൽ മുഹമ്മദ് വിദ്യാർത്ഥികളുമായി സംവദിച്ചു . പരിപാടിയിൽ അധ്യാപകരായ ഡോ. ശബീബ . പി (ഫെപ് കോർഡിനേറ്റർ ),അബ്ദുൽ ബാരി. സി, ഷഫീഖ് കെ.പി, ജുനൈദ് എ.കെ.പി എന്നിവർ സംസാരിച്ചു.
രാവിലെ 10 മണി മുതൽ 12:30 വരെ ബികോം സിഎ, ബി. ബി.എ, വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും ഉച്ചക്ക് 1:30 മുതൽ 4:00മണി വരെ ബി കോം ടി.ടി, ബി.എ ഇക്കണോമിക്സ് എന്നീ വിഭാഗക്കാർക്കും ആയിരുന്നു ആദ്യ ദിവസത്തെ പരിപാടി. 18 ന് ചൊവ്വ ബി.എസ്.സി സൈക്കോളജി, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.സി.എ എന്നീ വിഭാഗക്കാർക്ക് രാവിലെയും ബി.എ മൾട്ടിമീഡിയ, ബി.എ ഇംഗ്ലീഷ് എന്നീ വകുപ്പുകൾക്ക് ഉച്ചക്ക് ശേഷവും ഫെപ്പ് പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.
വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാം വർഷ വിദ്യാർഥികൾക്ക് ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത്.